Connect with us

Kerala

സുപ്രീം കോടതിവിധിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണം; കോണ്‍ഗ്രസിന്റേത് ആണുംപെണ്ണുംകെട്ട സമീപനം: പിഎസ് ശ്രീധരന്‍പിള്ള

Published

|

Last Updated

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് പ്രമേയം പാസാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സംസ്ഥാനം പ്രമേയം പാസാക്കിയാലെ കേന്ദ്ര സര്‍ക്കാറിന് ഇടപെടാനാകുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു

നിയമസഭയില്‍ പ്രമേയത്തിനായി ഭരണപക്ഷവും പ്രതിപക്ഷവും മുന്‍കൈയെടുക്കണം. പ്രത്യക്ഷ സമരത്തില്‍നിന്നും പിന്‍മാറിയ കോണ്‍ഗ്രസിന്റേത് ആണുംപെണ്ണും കെട്ട സമീപനമാണ്. ശബരിമല വിഷയത്തിലിടപെടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് രേഖാമൂലം ആവശ്യപ്പെടണം. ഭരണഘടനയുടെ 252-ാം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയത്തില്‍ കേന്ദ്രത്തിന് ഇടപെടാന്‍ ചില നടപടിക്രമങ്ങളുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചാല്‍ ബിജെപിയും ഒപ്പം നില്‍ക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Latest