പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചില്ല മടങ്ങിയതെന്ന് ദളിത് നേതാവ് മഞ്ജു. പമ്പയിൽ സൗകര്യങ്ങൾ കുറവായതിനാലും കാലാവസ്ഥ പ്രതികൂലമായതിനാലുമാണ് മടങ്ങിയതെന്ന് അവർ സ്വകാര്യ ചാനലിനോട് പറഞ്ഞു.
തന്നെ മല കയറ്റാൻ പോലീസ് തയ്യാറായിരുന്നു. എന്നാൽ കാലാവസ്ഥയും സമയവുമാണ് തടസ്സമായത്. നാളെയോ മറ്റന്നാളോ വീണ്ടും മലകയറാൻ എത്തുമെന്നും അവർ വ്യക്തമാക്കി.
ദളിത് മഹിളാ ഫെഡറേഷൻ നേതാവാണ് ചാത്തന്നൂർ സ്വദേശിയായ മഞ്ജു.