ശബരിമല സമരം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും: ശ്രീധരന്‍പിള്ള

Posted on: October 20, 2018 1:07 pm | Last updated: October 20, 2018 at 1:50 pm

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന സമരം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര നേത്യത്വവുമായി ചര്‍ച്ചചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ സമരം വിജയിച്ചിട്ടുണ്ട്. വിശ്വാസികളില്‍ കൂടുതല്‍ മുറിവുകളുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് രഹസ്യ സ്വഭാവമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തുവിട്ട മുഖ്യമന്ത്രിയുടേയും ദേവസ്വം മന്ത്രിയുടേയും നടപടി സത്യപ്രതിജ്ഞാ ലംഘനമാണ്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ ശ്രമിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.