ലൈംഗിക ആരോപണം: ആത്മഹത്യക്ക് ശ്രമിച്ച സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജന്‍സി സഹസ്ഥാപകനെ പോലീസ് രക്ഷപ്പെടുത്തി

Posted on: October 20, 2018 12:46 pm | Last updated: October 20, 2018 at 1:09 pm

മുംബൈ: മീ ടു ആരോപണത്തിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച ക്വാന്‍ എന്റര്‍ടെയ്ന്‍മെന്റെിന്റെ സഹസ്ഥാപകനായ അനിര്‍ബാന്‍ ബ്ലായെ പോലീസ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ മുംബൈ വാഷിയിലെ പാലത്തിന് മുകളില്‍ ആത്മഹത്യ ചെയ്യാനെത്തിയ അനിര്‍ബാനെ ട്രാഫിക് പോലീസ് ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്.

അനിര്‍ബാന്‍ അത്മഹത്യ ചെയ്‌തേക്കുമെന്ന് ഇവര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അനിര്‍ബാന്‍വരുന്നതായി അറിഞ്ഞ പോലീസ് ഇവിടെയെത്തി ആത്മഹത്യയില്‍നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. നിരവധി സ്ത്രീകള്‍ ലൈംഗിക ആരോപണങ്ങളുമായി വന്ന സാഹചര്യത്തില്‍ സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജന്‍സിയായ ക്വാന്‍ എന്റെര്‍ടെയ്ന്‍മെന്റിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍നിന്നും അനിര്‍ബാന്‍ ഒഴിയണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.