Connect with us

National

ട്രെയിന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 50ല്‍ അധികം മരണം

Published

|

Last Updated

അമൃതസര്‍: ട്രെയിന്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 50ല്‍ അധികം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബിലെ അമൃത്സറിന് സമീപം ചൗര ബസാറിലാണ് ദുരന്തം. ദസറ ആഘോഷങ്ങള്‍ക്കായി തടിച്ചൂകൂടിയവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ പാഞ്ഞുകയറിയത്. ജലന്ധറില്‍ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന 74943 നമ്പര്‍ ജലന്തർ എക്സ് പ്രസ് അതിവേഗ ട്രെയിനാണ് അപകടം വരുത്തിയത്.

ചൗര ബസാറില്‍ ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ രൂപത്തിന് തീകൊടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി തടിച്ചുകൂടിയവാണ് ദുരന്തത്തില്‍പെട്ടത്. ജനത്തിരക്ക് മൂലം നിരവധി പേര്‍ റെയില്‍വേ ട്രാക്കിലും തടിച്ചൂകൂടി നിന്നിരുന്നു. ദുരന്തം നടക്കുമ്പോള്‍ കുട്ടികളടക്കം ആയിരത്തോളം പേര്‍ ഇവിടെ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഘോഷങ്ങളുെട ഭാഗമായി പടക്കം പൊട്ടിക്കുന്ന ശബദം കാരണം ട്രെയിൻ വരുന്നത് ആളുകൾ അറിഞ്ഞില്ല. ഇതാണ് വൻ ദുരന്തത്തിലേക്ക് നയിച്ചത്.

ട്രെയിന്‍ വരുന്നത് സംബന്ധിച്ച് ഒരു മുന്നറിയിപ്പും ജനങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഭരണകൂടത്തിന്റെയും ദസറ ആഘോഷ കമ്മിറ്റിയുടെയും വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവം നടന്ന ഉടന്‍ തന്നെ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ നിയന്ത്രിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തെ അപലപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എല്ലാ സഹായവും സംസ്ഥാനത്തിനു വാഗ്ദാനം ചെയ്തു. ഡിജിപിയും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദുരന്തത്തിൽ രാഷ്ട്രപതി രാം നാഥസ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതീവ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേർന്ന പ്രധാനമന്ത്രി പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞു.

ദുരന്തത്തിൻെറ വീഡിയോ ദൃശ്യം

Latest