മലപ്പുറം: ശബരിമല സന്നിധാനത്ത് കയറാന്‍ ശ്രമിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രഹ്നയുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് ആക്ടിവിസ്റ്റുകളെയും കൊണ്ട് ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്നത് നാണംകെട്ട കാഴ്ചയാണ്. കോടതി വിധിയുടെ പേരില്‍ ബുദ്ധിശൂന്യതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇത് സംഘപരിവാറിന് രംഗം വഷളാക്കാന്‍ സൗകര്യം ഒരുക്കി നല്‍കലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.