സാലറി ചാലഞ്ച് ഏറ്റെടുത്ത് ലുലു ജീവനക്കാര്‍; ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി നല്‍കും

Posted on: October 18, 2018 10:46 pm | Last updated: October 18, 2018 at 10:46 pm

അബൂദബി: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ചിന് പിന്തുണയുമായി ലുലു ഗ്രൂപ്പ് ജീവനക്കാര്‍. ലുലു ഗ്രൂപ്പിലെ സീനിയര്‍ മാനേജ്‌മെന്റ് ജീവനക്കാര്‍ പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. തുക നാളെ തന്നെ പൂര്‍ണമായും മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് നല്‍കും.

നവകേരള നിര്‍മിതിക്കായി ഫണ്ട് ശേഖരണാര്‍ഥം യുഎഇയിലെത്തിയ മുഖ്യമന്ത്രിയെ അറിയിച്ചതാണ് ഇക്കാര്യം.