തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ട്രക്കിലിടിച്ച് പാളം തെറ്റി; ട്രക്ക് ഡ്രൈവര്‍ മരിച്ചു

Posted on: October 18, 2018 11:02 am | Last updated: October 18, 2018 at 12:46 pm

ഗോധ്ര: ലെവല്‍ക്രോസില്‍വെച്ച് ട്രക്കിലിടിച്ച് തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചു.

മധ്യപ്രദേശിലെ രത്മലിനും ഗോധ്രക്കുമിടയില്‍ ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം. ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല.