മുഖ്യമന്ത്രി അല്‍ ദഫ്‌റ മേഖല ഭരണാധികാരിയെ സന്ദര്‍ശിച്ചു

Posted on: October 18, 2018 10:30 am | Last updated: October 18, 2018 at 10:30 am
SHARE

അബുദാബി : അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ അല്‍ ദഫ്‌റ മേഖല ഭരണാധികാരിയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹിയാനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സംബന്ധിച്ചും വിവിധ മേഖലകളിലെ പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ സംബന്ധിച്ച കാഴ്ചപ്പാടുകളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ യു എ ഇ മുന്നോട്ട് വരുമെന്ന് ശൈഖ് ഹംദാന്‍ ഉറപ്പുനല്‍കി. ഇരു രാജ്യങ്ങളുടേയും ജനങ്ങള്‍ക്ക് നന്മ പ്രദാനംചെയ്യുന്ന എല്ലാ മേഖലകളിലും സഹകരണം വികസിപ്പിക്കും .കേരളത്തിലുണ്ടായ മഹാപ്രളയവും സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ട ജനകീയ തലത്തിലുള്ള ഇടപെടലുകളും ശ്രദ്ധിച്ചതായും അടിയന്തിര സാഹചര്യങ്ങളില്‍ സഹായം നല്‍കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും ശൈഖ് നഹ്‌യാന്‍ വ്യക്തമാക്കി. മലയാളികളോടുള്ള യു എ ഇ സര്‍ക്കാറിന്റെ സഹകരണത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here