ഹജ്ജ് അപേക്ഷാ സമര്‍പ്പണം തുടങ്ങി

Posted on: October 17, 2018 7:41 pm | Last updated: October 17, 2018 at 7:41 pm

കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തേ (2019)ക്കുള്ള ഹജ്ജ് അപേക്ഷ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചു. നവംബര്‍ 17 വരെ അപേക്ഷ സമര്‍പ്പിക്കുന്നതിനവസരമുണ്ട്. ഡിസംബര്‍ അവസാന വാരം നറുക്കെടുപ്പ് നടക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഹാജിമാര്‍ ജനുവരി ആദ്യവാരത്തോടെ ഒന്നാം ഗഡു തുക അടക്കേണ്ടതുണ്ട്.

ഈ വര്‍ഷവും 81,000 രൂപയായിരിക്കും ഒന്നാം ഗഡുവായി അടക്കേണ്ടത്. പണമടച്ച രശീതി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാരേഖകള്‍ ജനുവരി 15 നകം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭ്യമാക്കിയിരിക്കണം. ജൂലൈ ഒന്നു മുതല്‍ ആഗസ്ത് മൂന്ന് വരെയായിരിക്കും ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് യാത്ര.