സന്നിധാനം:ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം ജനം മനസിലാക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി സര്‍ക്കാര്‍ നടപ്പിലാക്കും.
ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പയിലും നിലക്കലിലും ശുചിമുറിയും താമസസൗകര്യവുമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.