വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോഴുള്ള പ്രത്യാഘാതം കോണ്‍ഗ്രസ് കാര്യമാക്കുന്നില്ല: മുല്ലപ്പള്ളി

Posted on: October 17, 2018 1:04 pm | Last updated: October 17, 2018 at 4:23 pm

കോട്ടയം: ശബരിമല വിഷയത്തില്‍ അക്രമ സമരത്തിന് കോണ്‍ഗ്രസ് നേത്യത്വം നല്‍കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേ സമയം വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിവിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രി നിരുത്തരവാദപരമായാണ് പെരുമാറുന്നത്. സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യു ഹരജി നല്‍കണം. വിഷയത്തില്‍ ബിജെപിയുടേത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു.