ദുബൈ: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഫണ്ട് കണ്ടെത്താനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം.
രാവിലെ ഇവിടെ വിമാനമിറങ്ങിയ മുഖ്യമന്ത്രിയെ എയുഎച്ച് പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി ,ഡോ. ആസാദ് മൂപ്പന്‍, എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദുബൈയിലും ഷാര്‍ജയിലും മലയാളികളുടെ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി 21 മടങ്ങും.