പമ്പ: പോലീസ് സംരക്ഷണയില്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട നാല്‍പത് വയസുള്ള ആന്ധ്ര സ്വദേശിനിയായ യുവതിയും കുടുംബവും സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി. യുവതിയായ മാധിവിയും മാതാപിതാക്കളും രണ്ട് മക്കളുമാണ് സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയത്.
പോലീസ് ഇവര്‍ക്ക് ആദ്യം സുരക്ഷയൊരുക്കിയിരുന്നുവെങ്കിലും പ്രതിഷേധക്കാരുടെ ഭീഷണിക്ക് മുന്നില്‍ ഇവര്‍ മടങ്ങുകയായിരുന്നു. ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട ചേര്‍ത്തല യുവതിയേയും ചിലര്‍ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞിരുന്നു.