നിലക്കലില്‍ സമരക്കാരുടെ പന്തല്‍ പോലീസ് പൊളിച്ചുനീക്കി; പ്രതിഷേധം തുടരുന്നു

Posted on: October 17, 2018 9:31 am | Last updated: October 17, 2018 at 11:53 am

നിലക്കല്‍: ശബരിമല സത്രീപ്രവേശനത്തിനെതിരെ നിലക്കലില്‍ സമരം നടത്തിയവരെ ഒഴിപ്പിച്ച പോലീസ് സമരപ്പന്തല്‍ പൊളിച്ചുനീക്കി. ആചാര സംരക്ഷണ സമതിയുടെ സമരപ്പന്തലാണ് സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലെന്ന നിലയില്‍ പൊളിച്ചു മാറ്റിയത്. ഇന്ന് വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ സത്രീപ്രവേശനത്തിനെതിരെ സ്ഥലത്ത് വലിയ പ്രതിഷേധം നിലനില്‍ക്കുകയാണ്.

ഇന്ന് പുലര്‍ച്ചെ ഹനുമാന്‍ സേനയുടെ നേത്യത്വത്തിലുണ്ടായ പ്രതിഷേധം ചെറിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇവിടെ ടിവി ചാനല്‍ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. നിലക്കലും ഇടത്താവളത്തും വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.നിലക്കലില്‍ ഇന്നലെ മുതല്‍ ഒരു വിഭാഗം വാഹനങ്ങള്‍ തടഞ്ഞ് പരിശോധിച്ച് സ്ത്രീകളില്ലെന്ന് ഉറപ്പുവരുത്തിയാണ് വിട്ടയച്ചിരുന്നത്.