ഇന്ധന വില ഇന്നും വര്‍ധിച്ചു

Posted on: October 16, 2018 9:57 am | Last updated: October 16, 2018 at 3:14 pm

കൊച്ചി: ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിപ്പിച്ചത്്.

ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 84.69 രൂപയും ഡീസലിന് 79.46 രൂപയുമായി. കോഴിക്കോട് ഇവ യഥാക്രമം 85.63, 79.83 രൂപയും തിരുവനന്തപുരത്ത് യഥാക്രമം 85.07, 79.83 രൂപയുമായി