അല്‍ ജൗഫിലേക്ക് അടുത്ത മാസം മുതല്‍ തീവണ്ടി സര്‍വീസ് തുടങ്ങും

Posted on: October 15, 2018 9:42 pm | Last updated: October 15, 2018 at 9:42 pm

റിയാദ്: അല്‍ജൗഫിലേക്കു അടുത്ത മാസം മുതല്‍ തീവണ്ടി സര്‍വീസ് തുടങ്ങുമെന്ന് സഊദി പൊതു യാത്ര അതോറിറ്റി മേധാവി ഡോ. റമീഹ് അല്‍ റുമൈഹ് അറിയിച്ചു. നോര്‍ത്ത് റയില്‍വേ സര്‍വീസാണ് അല്‍ ജൗഫിലേക്കു സര്‍വീസ് നടത്തുക. ഖുര്‍യാതിലേക്കു 2019ല്‍ സര്‍വീസ് നീട്ടും.

സഊദിയിലെ മുഴുവന്‍ പട്ടണങ്ങളിലേക്കും പാത നിര്‍മിക്കുന്നതിനു പദ്ധതിയുണ്ട്. ചെങ്കടല്‍ തുറമുഖത്തില്‍ നിന്നും റിയാദിലേക്കും ജീസാനില്‍ നിന്നും ഖമീസ് മുഷൈത്തിലേക്കും റെയില്‍ പാത നിര്‍മിക്കും. തീവണ്ടികളില്‍ ദിവസവും യാത്ര ചെയ്യുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും പ്രതേക പാക്കേജുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.