മോഹന്‍ലാല്‍ നിരാശപ്പെടുത്തി: വനിത കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍

Posted on: October 15, 2018 12:32 pm | Last updated: October 15, 2018 at 2:54 pm

തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. താര സംഘടനയുടെ നേത്യത്വത്തിലേക്ക് മോഹന്‍ലാന്‍ വന്നപ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം നിരാശനാക്കിയെന്നും ജോസഫൈന്‍ പറഞ്ഞു.

മോഹന്‍ലാലില്‍ പ്രതീക്ഷപുലര്‍ത്തിയിരുന്നു. എന്നാലിന്നത് ആസ്ഥാനത്തായി. മോഹന്‍ലാല്‍ അല്‍പംകൂടി ഉത്തരവാദിത്വം കാണിക്കണം. ആരാധകരെ നിലക്ക് നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിയണം. നടിമാര്‍ക്കെതിരെ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പറയണമന്നും ജോസഫൈന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാടിനെതിരെ ഡബ്ലിയുസിസി അംഗങ്ങള്‍ അതിശക്തമായ വിമര്‍ശനങ്ങളുമായി രംഗത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ജോസഫൈന്റെ പ്രതികരണം.