Connect with us

Kerala

ശബരിമലയില്‍ പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷയൊരുക്കും: മന്ത്രി ഇപി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോകുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സുരക്ഷയൊരുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. കോടതി വിധി അംഗീകരിക്കാതിരിക്കാന്‍ സര്‍ക്കാറിനാകില്ല. സ്ത്രീപ്രവേശനത്തില്‍ എതിര്‍പ്പുള്ള സംഘടനകളുമായി സര്‍ക്കാര്‍ ഇനിയും ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം നടത്തുന്നതിനെതിരെ സമരം ശക്തമാകവെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നാളെ സമവായ ചര്‍ച്ചക്കൊരുങ്ങുകയാണ്. തന്ത്രി സമാജം, പന്തളം കൊട്ടാരം , അയ്യപ്പ സേവാ സംഘം , ശബരിമല തന്ത്രിമാര്‍ തുടങ്ങിയവരുമായാണ് ബോര്‍ഡ് ആസ്ഥാനത്ത് ചര്‍ചര്‍ച്ച നടക്കുക