കല്‍പ്പറ്റ: സികെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു. കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. എന്‍ഡിഎയില്‍ പരിഗണന കിട്ടിയില്ലെന്ന് അവര്‍ ആരോപിച്ചു. അതേസമയം, ആരുമായും രാഷ്ട്രീയ ചര്‍ച്ചക്ക് തയ്യാറാണെന്നും സികെ ജാനു പറഞ്ഞു. രണ്ട് വര്‍ഷമായി എന്‍ഡിഎയില്‍ പ്രവര്‍ത്തിച്ചു. പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഉണ്ടായില്ല. അമിത് ഷാ അടക്കമുള്ളവരെ വിഷയങ്ങള്‍ ധരിപ്പിച്ചിട്ടും കാര്യമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.