നടിമാര്‍ അമ്മയില്‍നിന്നുകൊണ്ട്തന്നെ പോരാട്ടം തുടരണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Posted on: October 14, 2018 1:15 pm | Last updated: October 14, 2018 at 1:28 pm

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ വനിതാ സംഘടനയായ ഡബ്ലിയുസിസിക്ക് പിന്തുണയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഡബ്ലിയുസിസി അംഗങ്ങള്‍ അമ്മ സംഘടനക്കുള്ളില്‍നിന്നുകൊണ്ട് പോരാട്ടം തുടരണമെന്ന് മന്ത്രി പറഞ്ഞു. സൈബര്‍ ആക്രമണത്തില്‍ നടിമാര്‍ ഭയപ്പെടരുതെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു.

എംഎല്‍യും നടനുമായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇര പരാതിപ്പെട്ടാല്‍ പോലീസ് കേസെടുക്കും. എന്നാല്‍ ഊഹാപോഹങ്ങളുടെ ആടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ല . സ്ത്രീകള്‍ക്ക് അന്തസോടെ ജീവിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് മീ ടു ക്യാമ്പയിനെന്നും മന്ത്രി പറഞ്ഞു.