തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറികള്‍ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ സംഭവത്തില്‍ 12 ലോട്ടറി ഏജന്‍സികളെ ലോട്ടറി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ജില്ലയിലെ മീനാക്ഷി ലോട്ടറീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കെതിരെയാണ് നടപടി.
ഭാഗ്യക്കുറിയുടെ അവസാന നാല് അക്കങ്ങള്‍ ഒരു പോലെ വരുന്ന രീതിയില്‍ ക്രമീകരിച്ച് വില്‍പ്പന നടത്തിയതിനാണ് നടപടി. നാലക്ക നമ്പറുകള്‍ ഒരുമിച്ച് വരാനായി മറ്റ് ജില്ലകളിലേക്കയച്ച ലോട്ടറികള്‍ ഇവിടെയെത്തിച്ച് സീല്‍ ചെയ്ത് നമ്പറുകള്‍ ഒരേ വിധത്തില്‍ വരുംവിധം ക്രമീകരിച്ചാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. സംസ്ഥാന പേപ്പര്‍ ലോട്ടറീസ് നിയമത്തിനെതിരാണ് ഇത്തരം വില്‍പ്പന.