ഖഖലുല്‍ മഅ്‌ലൂമാത്തിന് വേണ്ടി ജവാസാത്തിനെ സമീപിക്കേണ്ടതില്ല

Posted on: October 13, 2018 9:53 pm | Last updated: October 13, 2018 at 9:53 pm

ദമ്മാം: പാസ്‌പോര്‍ട്ട് പുതുക്കുന്ന ഘട്ടത്തല്‍ പഴയ പോസ്‌പോര്‍ട്ടില്‍ നിന്നും വിസ വിവരങ്ങളും മറ്റും പുതിയ പാസ്‌പോര്‍ട്ടിലേക്കു മാറ്റുന്ന നഖലുല്‍ മഅ്‌ലൂമാത്ത് സേവനങ്ങള്‍ക്ക് വേണ്ടി ജവാസാത് ഓഫീസുകളെ സമീപിക്കേണ്ടതില്ലന്ന് സഊദി ജവാസാത് അറിയിച്ചു. ഓണ്‍ലൈന്‍ മുഖേന ഈ സേവനം ലഭ്യമാക്കും.

നൂറും അതില്‍ കൂടുതലും ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ സേവനം ഇപ്പോള്‍ പ്രാബല്ല്യത്തിലുള്ളത്. ഘട്ടംഘട്ടമായി നൂറില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. വിദേശികളുടെ ആശ്രിതരുടെയും നഖലുല്‍ മഅ്‌ലൂമാത്തിന്നായും ജവാസാതിനെ സമീപിക്കേണ്ടിതില്ല.

തൊഴിലാളിയുടെ വിശദമായ വിവരങ്ങള്‍ അറിയുന്നതിനായി ജവാസാത് പ്രിന്റ് ഔട്ട് രേഖക്ക് വേണ്ടിയും ജവാസാതിനെ സമീപിക്കേണ്ടതില്ലെന്ന് സഊദി ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ഷിര്‍ മുഖേന ഈ സേവനങ്ങളെല്ലാം ലഭ്യമാകുമെന്ന് ജവാസാത് വ്യക്തമാക്കി.