സുന്നത്ത് നിസ്‌കരിക്കുന്നതിനിടെ മരിച്ചു

Posted on: October 13, 2018 9:35 pm | Last updated: October 13, 2018 at 9:35 pm

ദമ്മാം: സുന്നത്ത് നിസ്‌കാരം നിര്‍വഹിച്ചു കൊണ്ടിരിക്കെ പാക്കിസ്ഥാന്‍ പൗരന്‍ മരിച്ചു. സഊദിയിലെ ബിഷയിലാണ് സംഭവം. 23 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരുകയായിരുന്ന മുഹമ്മദ് ഷഅ്‌ലാന്‍ അക്‌ലബിയാണ് മരിച്ചത്. വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കാരത്തിനു ശേഷം സുന്നത്ത് നിസ്‌കാരം നിര്‍വഹിക്കുന്നതിനിടെയായിരുന്നു മരണം. റുകൂഇല്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്നതിനിടെ പിന്നിലേക്കു മറിഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിസ്‌കാരം നിര്‍വഹിക്കുന്നതിനിടെ മരണം സംഭവിക്കുന്ന രംഗം പള്ളിയിലെ സിസി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നുണ്ട്.