പറപ്പൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം; അഞ്ച് പ്രതികളും പിടിയില്‍

Posted on: October 13, 2018 3:37 pm | Last updated: October 13, 2018 at 7:40 pm

മലപ്പുറം: പറപ്പൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികളേയും പിടികൂടി. ഡിവൈഎഫ്‌ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, സുഹൃത്തുക്കളായ നൗഫല്‍, അസ്‌കര്‍, മൊയ്തീന്‍ ഷാ, ഹക്കീം എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ പൊട്ടിപ്പാറയില്‍ വെച്ചാണ് സംഭവമുണ്ടായത്. പറപ്പൂര് പൊട്ടിപ്പാറ സ്വദേശി പൂവളപ്പില്‍ കോയ (54)യാണ് മരിച്ചത്. റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ വാക്കേറ്റത്തിന്റെ തുടര്‍ച്ചയായി ഇന്നലെയും വാക്ക് തര്‍ക്കമുണ്ടായതാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് കോയയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതരയോടെ മരിക്കുകയായിരുന്നു.