‘അമ്മ’ക്കെതിരെ കടുത്ത നിലപാടുമായി ഡബ്യുസിസി; കൂടുതല്‍ പേര്‍ രാജിവേച്ചേക്കും, മീ ടൂ മലയാള സിനിമയിലേക്കെന്ന് എന്‍എസ് മാധവന്‍

   
Posted on: October 13, 2018 11:48 am | Last updated: October 13, 2018 at 3:38 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്കെതിരെ പ്രതിഷേധം ശക്തമാക്കി വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ്. കൂടുതല്‍ നടിമാര്‍ ‘അമ്മ’യില്‍ നിന്ന് രാജിവെച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യങ്ങളെക്കുറിച്ച് പറയാന്‍ ഡബ്ല്യുസിസി പ്രവര്‍ത്തകര്‍ വൈകിട്ട് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ട്.

രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനം നടത്തുക. അതേസമയം, മീ ടൂ ക്യാമ്പയിന്‍ മലയാള സിനിമയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് സാഹിത്യകാരന്‍ എന്‍സ് മാധവന്‍ ട്വീറ്റ് ചെയ്തു. വലിയ മീ ടൂ വിന് സാധ്യതയുണ്ടെന്ന് അറിവു ലഭിച്ചെന്നാണ് എന്‍എസ് മാധവന്‍ വ്യതമാക്കിയിരിക്കുന്നത്.