സഊദിയില്‍ കഴിഞ്ഞ വര്‍ഷം ജനിച്ച കുഞ്ഞുങ്ങള്‍ക്കിട്ട പേരുകളില്‍ കൂടുതലും സഊദി ഭരണാധികാരികളുടെ പേരുകള്‍

Posted on: October 12, 2018 7:59 pm | Last updated: October 12, 2018 at 7:59 pm

ദമ്മാം: കഴിഞ്ഞ വര്‍ഷം സഊദിയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് നാമകരണം ചെയ്ത പേരുകളില്‍ കൂടുതലും സഊദി ഭരണാണികാരികളുടെ പേരുകള്‍. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.
സല്‍മാന്‍, മുഹമ്മദ്, അബ്ദുല്ലാഹ്, അബ്ദുല്‍ അസീസ്, അലി, ഫഹദ്, സഊദ്, ഖാലിദ്, അബ്ദുര്‍റഹ്മാന്‍, ഫൈസല്‍ എന്നിങ്ങനെയാണ് ആണ്‍ കുട്ടികള്‍ക്ക് നാമകരണം ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഹുര്‍, കിയാന്‍, ഇനാ, സാറ, നൂറ, വുജൂദ്, സഹാബ്, തര്‍ഫ്, വര്‍ദ് എന്നിങ്ങനെയുള്ള പേരുകളാണ് കൂടുതലും പെണ്‍കുട്ടികള്‍ക്ക് നാമകരണം ചെയ്തായി കണ്ടെത്തിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ജനന, മരണ, വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സിവില്‍ സ്റ്റാറ്റസ് വിഭാഗം അറിയിച്ചു.