ദമ്മാമില്‍ ഇന്ന് ജല വിതരണം മുടങ്ങും

Posted on: October 12, 2018 10:36 am | Last updated: October 12, 2018 at 10:36 am

ദമ്മാം. ദമ്മാം പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് റോഡും അലിയ്യിബിന്‍ അബീത്വാലിബ് റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന അടിപ്പാലത്തില്‍ അറ്റകുറ്റ ജോലികള്‍ നടക്കുന്നതിനാല്‍ ദമ്മാമില്‍ പലയിടങ്ങളിലും ഇന്ന് മൂന്ന് മണിക്ക് ശേഷം ജലം വിതരണം മുടങ്ങുമെന്ന് കിഴക്കന്‍ പ്രവിശ്യാ ജല വിതരണ സേവന വിഭാഗം മേധാവി എന്‍ജിനീയര്‍ ആമിര്‍ അല്‍ മുതൈരി അറിയിച്ചു.

അല്‍ മസ്‌റൂഇയ്യ, അല്‍ തുബൈഷി, മദീനത്തുല്‍ അമ്മാല്‍, അബ്ദുല്ലാ ഫുആദ്, അല്‍നസ്ഹ അല്‍ജാമിഅയ്ന്‍, അല്‍റയാന്‍, ഇസ്‌കാന്‍, അല്‍ന്നാസിരിയ്യ, മുഹമ്മദ് ബിന്‍ സഊദ് അല്‍ അദാമ എന്നിവിടങ്ങളിലാണ് ജല വിതരണം മുടങ്ങുക.

ചൊവ്വാഴ്ച .അല്‍ബാദിയ്യ, അല്‍ഖസാസ്, അല്‍നഖീല്‍ അല്‍ഖലീജ്, അല്‍ജലവിയ്യ, അല്‍സൂഹൂര്‍, അല്‍അദാമ, മുഹമ്മദ് ബിന്‍ സൗദ്, അല്‍അസീര്‍, ഗുര്‍നാത്ത,അല്‍അനൂദ, അല്‍അസീസിയ്യ, അല്‍ഖാദിസിയ്യ തുടങ്ങിയ സ്ഥലങ്ങളിലും ജലം മുടങ്ങുമെന്നും ആവശ്യമായ മുന്‍ കരുതലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.