എയര്‍ഇന്ത്യ എക്പ്രസ് വിമാനം പറന്നുയരുന്നതിനിടെ ചുറ്റുമതിലില്‍ ഇടിച്ചു

Posted on: October 12, 2018 9:57 am | Last updated: October 12, 2018 at 12:52 pm

ചെന്നൈ: എയര്‍ഇന്ത്യ എക്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ ഇടിച്ചു. വലിയ അപകടമൊഴിവായി. തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തിലാണ് സംഭവം. 136 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ താഴ്ഭാഗത്തിന് കേടുപാടുണ്ടായെങ്കിലും യാത്രക്ക് പ്രശ്‌നം നേരിടാത്തതിനാല്‍ കൂടുതല്‍ പരിശോധനക്കായി മുംബൈ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഇടിയുടെ ആഘാതത്തില്‍ ചുറ്റുമതിലും തകര്‍ന്നു.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും മുംബൈയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ഇവരെ ദുബൈയിലെത്തിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിഷേന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടു.