ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പേറ്; ഒരാള്‍ പിടിയില്‍

Posted on: October 11, 2018 8:21 pm | Last updated: October 11, 2018 at 8:21 pm

പടന്: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ചെരിപ്പെറിഞ്ഞയാളെ പോലീസ് പിടികൂടി. പട്‌നയില്‍ യുവ ജനതാദള്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് നിതീഷിന് നേരെ ചെരിപ്പേറുണ്ടായത്. ചന്ദന്‍ കുമാര്‍ എന്നയാളാണ് പിടിയിലായത്.

എന്‍ഡിഎ സര്‍ക്കാറിന് സംവരണ വിഷയത്തിലുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ചെരിപ്പേറ് നടത്തിയത്. മേല്‍ജാതിക്കാരനായതിനാല്‍ തനിക്ക് ജോലി ലഭിക്കുന്നില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.