വിശ്വാസികളെ വച്ചുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണം: മന്ത്രി കടകംപള്ളി

Posted on: October 11, 2018 1:09 pm | Last updated: October 11, 2018 at 1:09 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ വച്ചുള്ള ആര്‍എസ്എസിന്റെ രാഷ്ട്രീയക്കളി നിര്‍ത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരത്തില്‍ നിന്നും ബിജെപിയടക്കം പിന്‍മാറണം. എന്‍എസ്എസ് റിവ്യൂ ഹര്‍ജി നല്‍കിയത് നല്ല തീരുമാനമാണ്. അതില്‍ നടപടി വരുന്നത് വരെ വിശ്വാസികള്‍ കാത്തിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രഥയാത്രയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ലോംങ് മാര്‍ച്ച് നടത്തിവരുകയാണ്. ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രതിഷേധിക്കുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും. രാഷ്ട്രീയ സമരം ആണെന്ന് അറിയാതെ പ്രതിഷേധത്തിന് ഇറങ്ങുന്നവര്‍ പിന്‍മാറണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.