ശബരിമല വിഷയവുമായി ബന്ധപ്പെടുത്താനാകില്ല; മുസ്‌ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹരജി തള്ളി

Posted on: October 11, 2018 1:00 pm | Last updated: October 12, 2018 at 10:11 am

കൊച്ചി: മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് ഉത്തരവിടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സ്ത്രീകള്‍ക്ക് മസ്ജിദില്‍ കയറാനോ പ്രാര്‍ഥിക്കാനോ അനുമതിയില്ലെന്നും ഈ നടപടി നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് അഖില ഭാരത ഹിന്ദു മഹാസഭ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മുസ്‌ലിം വനിത പോലും ഹരജി നല്‍കിയിട്ടില്ലെന്നും ശബരിമല വിഷയവുമായി ഇതിനെ ബന്ധപ്പെടുത്താനാകില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി.