ആരുമില്ലാത്ത സമയത്ത് അയാള്‍ എന്റെ അരക്കെട്ടില്‍ പിടിച്ചു; അര്‍ജുന രണതുംഗയും മീ ടൂ കുരുക്കില്‍

Posted on: October 10, 2018 7:09 pm | Last updated: October 10, 2018 at 7:11 pm

മുംബൈ: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും നിലവിലെ പെട്രോളിയം റിസോഴ്‌സസ് ഡെവലപ്‌മെന്റ് മന്ത്രിയുമായ അര്‍ജുന രണതുംഗക്കെതിരെ മീ ടൂ ക്യാമ്പയിനിലൂടെ ആരോപണം. ഇന്ത്യക്കാരിയായ മുന്‍ വിമാന ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനിടെ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍വച്ച് രണതുംഗ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

രണതുംഗ അനുവാദമില്ലാതെ തന്റെ അരക്കെട്ടില്‍ പിടിച്ചുവെന്നും ഉടന്‍ തന്നെ ഹോട്ടല്‍ അധികൃതരോട് പരാതിപ്പെട്ടുവെങ്കിലും ഇതു നിങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും ഇവര്‍ പറയുന്നു. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഇവര്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

1996 ശ്രീലങ്കക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് രണതുംഗ. 93 ടെസ്റ്റില്‍ നിന്ന് 5105 റണ്‍സും 269 ഏകദിനങ്ങളില്‍ നിന്ന് 7456 റണ്‍സും നേടിയ രണതുംഗ ശ്രീലങ്കന്‍ ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ്. 2001ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ ഇറങ്ങിയ അദ്ദേഹം പിന്നീട് ഡെമോക്രാറ്റിക് നാഷണല്‍ അലയന്‍സില്‍ ചേരുകയായിരുന്നു.