മീ റ്റു വെളിപ്പെടുത്തല്‍: കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം വേണം: കേന്ദ്രമന്ത്രി മനേക ഗാന്ധി

Posted on: October 10, 2018 10:07 am | Last updated: October 10, 2018 at 11:31 am

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എംജെ അക്ബറിനെതിരായ മീ റ്റു വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. ഇക്കാര്യത്തില്‍ തീര്‍ച്ചയായും അന്വേഷണം വേണം. അധികാരം കൈയാളുന്ന പുരുഷന്‍മാര്‍ എപ്പോഴും ചെയ്യുന്ന കാര്യമാണിത്. മാധ്യമ രംഗത്തും രാഷ്ട്രീയ മേഖലകളിലും കമ്പനികളും ഇത് നടക്കുന്നുണ്ട്. നമ്മളത് ഗൗരവത്തിലെടുക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേ സമയം വിഷയത്തില്‍ വിദേശകാര്യ വകുപ്പ് സുഷമ സ്വരാജ് ഇതേവരെ പ്രതികരിച്ചിട്ടില്ല. വകുപ്പ് ചുമതലയുള്ള വനിതാ മന്ത്രിയാണ് താങ്കളെന്നും ഇക്കാര്യത്തില്‍ അന്വേഷണമുണ്ടാകുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയില്‍നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. പ്രിയ രമണിയെന്ന മാധ്യമപ്രവര്‍ത്തകയാണ് എംജെ അക്ബറിനെതിരെ ട്വിറ്ററിലൂടെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചത്.