ദമ്മാം: സഊദിയില്‍ സ്വദേശിവത്കരണ പദ്ദതിക്കു നേതൃത്വം നല്‍കുന്നത് സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണെന്ന് സഊദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍രാജിഹ് അറിയിച്ചു. നിലവില്‍ 18 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നത്. പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനു വിദ്യഭ്യാസ , തൊഴില്‍, വാണിജ്യ നിക്ഷേപ, സിവില്‍ സര്‍വീസ് മന്ത്രിമാര്‍ അംഗങ്ങളായി കിരീടവകാശിയുടെ കീഴില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഈസമിതിയുടെ നേതൃത്തില്‍ രാജ്യത്തെ തൊഴില്‍ വിപണിയെ കുറിച്ച് പഠനം നടത്തും.
നിയോം, ചെങ്കടല്‍, അല്‍ഖദ്യ്യ തുടങ്ങിയ നിരവധി വന്‍കിട പദ്ദതികളാണ് നടപ്പിലാക്കാന്‍ പോവുന്നത്. ഈ പദ്ദതികളില്‍ നിരവധി തൊഴില്‍ അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഇന്തോനേഷ്യയില്‍ നിന്നും വീട്ടു വേലക്കാരികളുടെ റിക്രൂട്ട് മെന്‍് ഉടന്‍ പുനരാരംഭിക്കുമെന്നും തൊഴില്‍ മന്ത്രി അറിയിച്ചു.