കോട്ടയം: ശബരിമലയെ തകര്‍ക്കാനാണ് സ്റ്റാലിന്‍ ആരാധകനായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. 1956മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിന് ശ്രമിക്കുകയാണ്. എകെജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അതിന് ശ്രമിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍തന്നെയാണ് അത് പരാജയപ്പെടുത്തയതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
വിശ്വാസം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടും. വിശ്വാസത്തില്‍ കോടതി ഇടപെടല്‍ അംഗീകരിക്കാനാകില്ല. വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമല്ല കേരളമാണ്. മറ്റ് ഉദാഹരണങ്ങള്‍വെച്ച് ശബരിമലയെ വിലയിരുത്താനാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.