സമൂഹമാധ്യമത്തിലൂടെ രാഷ്ടപിതാവിനെ അപമാനിച്ച സിപിഐ നേതാവ് അറസ്റ്റില്‍

Posted on: October 9, 2018 10:00 am | Last updated: October 9, 2018 at 10:32 am

കൊച്ചി: ഫേസ്ബുക്കിലൂടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ അപമാനിച്ചുവെന്ന കേസില്‍ സിപിഐ നേതാവ് അറസ്റ്റില്‍.

സിപിഐ കിഴക്കേക്കര മുന്‍ ബ്രാഞ്ച് സെക്രട്ടറി തൊങ്ങനാല്‍ അഫ്‌സലിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഗാന്ധി ജയന്തി ദിനത്തില്‍ ഫേസ്ബുക്കിലൂടെ രാഷ്ട്പിതാവിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.