സഊദിയില്‍ തൊഴില്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും: നീതി ന്യായ മന്ത്രി

Posted on: October 9, 2018 12:32 am | Last updated: October 9, 2018 at 12:32 am

ദമ്മാം: തൊഴില്‍ കോടതികള്‍ പ്രാഭല്ല്യത്തില്‍ വരുന്നതോടെ തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനാവുമെന്ന് സഊദി നീതി ന്യായ മന്ത്രി ഡോ.ശൈഖ് മുഹമ്മദ് വലീദ് മുഹമ്മദ് സംആനി പറഞ്ഞു. നീതി ന്യായ മന്ത്രാലയത്തിനു കീഴിലുള്ള കോടതികള്‍ ഉടന്‍ ആരംഭിക്കും. തൊഴില്‍ കോടതികളിലെ ജഡ്ജിമാര്‍ക്ക് റിയാദില്‍ പ്രത്യേക പരിശീലന പരിപാടിയില്‍ അദ്ദേഹം സംബന്ധിച്ചു.

തൊഴില്‍ കോടതികള്‍ ഈ മാസം പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് നീതി ന്യായ മന്ത്രി നല്‍കുന്ന സുചന.