ബിഷപ്പിന്റെ അറസ്റ്റ്: കര്‍ദിനാള്‍മാര്‍ റോമില്‍ ചര്‍ച്ച നടത്തി

Posted on: October 8, 2018 11:11 pm | Last updated: October 8, 2018 at 11:11 pm

വത്തിക്കാന്‍: കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍മാര്‍ റോമില്‍ ചര്‍ച്ച നടത്തി. ബിഷപ്പിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം കര്‍ദിനാള്‍മാര്‍ വത്തിക്കാനെ അറിയിച്ചു. മാര്‍പ്പാപ്പയുടെ ഓഫീസ് സ്ഥിതി ഗതികള്‍ നിരീക്ഷിക്കുന്നതായി വത്തിക്കാന്‍ വ്യക്തമാക്കി.

വത്തിക്കാനില വിവിധ ചുമതലകള്‍ വഹിക്കുന്ന കര്‍ദിനാള്‍മാരുമായിട്ടായിരുന്നു ചര്‍ച്ച. മാര്‍ ജോര്‍ ആലഞ്ചേരി, മാര്‍ ക്ലിമ്മിസ് കത്തോലിക്കാ ബാവ, ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പോലീസ് അന്വേഷണത്തിന്റെ ഫലം അറിയാന്‍ കാത്തിരിക്കുകയാണെന്നും വത്തിക്കാന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.