Connect with us

Gulf

സൗജന്യ ചികിത്സ: ഉത്തരവ് നീട്ടിയിട്ടില്ലെന്ന് ആരോഗ്യ ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍

Published

|

Last Updated

ദമ്മാം: ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി അംഗത്വമുള്ളവര്‍ ആദ്യ രോഗപരിശോധനക്കും ചികിത്സക്കും ശേഷം പതിനാല് ദിവസത്തിനുള്ളില്‍ തുടര്‍ പരിശോധന നടത്തുന്നതിന് ഫീസിടാക്കാന്‍ പാടില്ലെന്നും തികച്ചും സൗജന്യമായിരിക്കണമെന്നും നിര്‍ദേശിച്ചു കൊണ്ട് സഊദി ആരോഗ്യ ഇന്‍ഷ്വറന്‍സ് കൗണ്‍സില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്ല്യത്തിലുണ്ടെന്നും നീട്ടി വെച്ചിട്ടിട്ടില്ലന്നും കൗണ്‍സില്‍ അറിയിച്ചു.

അത്യാഹിതം, അതിവേഗം നല്‍കുന്ന ചികിത്സകളില്‍ ഇന്‍ഷ്വറന്‍സ് ഉടമയില്‍ നിന്നും നിശ്ചിത വിഹിതം ഈടാക്കാന്‍ പാടില്ലെന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇന്‍ഷ്വറന്‍സ് പോളിസി കരാറില്‍ വ്യക്തമാക്കിയ ചികിത്സ ചെലവുകള്‍ വഹിക്കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയുണ്ട്. തൊഴിലുടമക്കോ, ഇന്‍ഷ്വറന്‍സ് കമ്പനിക്കൊ കരാറില്‍ പറഞ്ഞതിനു വിരുദ്ധമായി മറ്റുചെലവുകള്‍ വഹിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല.

സ്വകാര്യ ക്ലിനിക്കുകളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പരിശോധന, എക്‌സറേ, ലാബോറട്ടറി ടെസ്റ്റ്, മരുന്ന് എന്നിവക്ക് ഇന്‍ഷുറന്‍സ് ഉടമയുടെ ഭാഗത്ത് നിന്ന് പരമാവധി 20 ശതമാനം അഥവാ എഴുപത്തഞ്ച് റിയാലില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ല. ആശുപത്രികളില്‍ നടത്തുന്ന പരിശോധനകള്‍ക്ക് പരമാവധി 300 കുടുതലും ഈടാക്കാന്‍ പാടില്ല.

ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇഷ്യു ചെയ്ത ശേഷം അവയില്‍ ഏതെങ്കിലും ചികിത്സകള്‍ വെട്ടിച്ചുരുക്കാന്‍ തൊഴിലുടമക്ക് അധികാരമുണ്ടാകില്ലെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. തൊഴിലാളിയുടെ മുഴുവന്‍ ചികിത്സാ ചെലവും തൊഴിലുടമ വഹിക്കണമെന്നാണ് തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നത്.