Connect with us

Kerala

ശബരിമല സ്ത്രീ പ്രവേശന വിധി: എന്‍എസ്എസ് ഇന്ന് പുന:പരിശോധന ഹരജി നല്‍കിയേക്കും

Published

|

Last Updated

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ എന്‍എസ്എസ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് സുപ്രീം കോടതിയില്‍ പുന:പരിശോധന ഹരജി നല്‍കിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കാണിച്ചാണ് ഹരജി നല്‍കുക.

വിധി പുറത്തുവന്ന് ഒരു മാസം വരെ പുന:പരിശോധന ഹരജി നല്‍കാനാകും. എന്നാല്‍ ആകാലയളവിന് ശേഷമെ സാധാരണഗതിയില്‍ ജഡ്ജിമാര്‍ ഹരജി പരിഗണിക്കാറുള്ളു. അടിയന്തര സാഹചര്യം ബോധ്യപ്പെടുത്താനായാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹരജി പരിഗണിക്കാം. പൂജ അവധിക്ക് ശേഷം 22ന് ശേഷമെ ഇനി കോടതി തുറക്കു.

അതേ സമയം ശബരിമല വിഷയത്തില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.

Latest