Connect with us

National

ജമ്മു കശ്മീരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തുടങ്ങി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 12 ജില്ലകളിലെ 422 വാര്‍ഡുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പ് രാവിലെ ഏഴ് മണിയോടെയാണ് തുടങ്ങിയത്. അതേ സമയം പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടുണ്ട്. 10, 13, 16 തിയ്യതികളിലാണ് മറ്റ് ഘട്ട വോട്ടെടുപ്പ് നടക്കുക. 20 ന് വോട്ടെണ്ണും. 1145 വാര്‍ഡുകളിലായി 2990 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

16,97,291 വോട്ടര്‍മാരാണ് ആകെയുള്ളത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണ കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. 2005ലാണ് സംസ്ഥാനത്ത് അവസാനമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.