റിയാദ്. മാതാവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് സ്വദേശി യുവാവിനെ വധശിക്ഷക്ക് വിധേയമാക്കി. അബ്ദുല്ലാ അലിയ്യിബിന്‍ മുഹമ്മദ് അത്വീഖ് എന്ന യുവാവിനെയാണ് റിയാദില്‍ വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലത്വീഫ ബിന്‍ത് മുഹമ്മദ് ബിന്‍ സഅദ് ത്വല്‍ഹ എന്നു പേരുള്ള സ്വന്തം മാതാവിനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തിയ കുറ്റത്തിന് കീഴ്‌കോടതിയും മേല്‍ക്കോടതികളും അവസാനം റോയല്‍ കോടതിയും കുറ്റകൃത്യം ശരിവെച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.