മുംബൈ: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ മത്സരിക്കില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. ശരത് പവാര്‍ തങ്ങളുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിന് ഇപ്പോള്‍ 78 വയസുണ്ടെന്നും അദ്ദേഹം ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അജിത് പവാര്‍ പറഞ്ഞു.
ശരത് പവാര്‍ പൂനയില്‍നിന്നും മത്സരിക്കണമെന്ന് പാര്‍ട്ടിയില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും താന്‍ മത്സര രംഗത്തേക്കില്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കിയതായി അജിത് പവാര്‍ പറഞ്ഞു.