ശബരിമല സ്ത്രീപ്രവേശന വിധിയില്‍ ഇനി സര്‍ക്കാറിനൊന്നും ചെയ്യാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി

Posted on: October 7, 2018 1:03 pm | Last updated: October 7, 2018 at 3:12 pm

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനമനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാറിന് ഇനിയൊന്നും ചെയ്യാനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍നിന്നു തന്ത്രി കുടുംബം പിന്‍മാറിയ കാര്യം തനിക്കറിയില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമല സത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായ സമുന്വയത്തിന് കമ്മീഷനെ നിയോഗിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ വാദം തള്ളിയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചതെന്നും മന്ത്രി പറഞ്ഞു. പുന:പരിശോധന ഹരജിയില്‍ മറിച്ചൊരു വിധിയുണ്ടായാല്‍ അതിനെ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.