Connect with us

Gulf

അറ്റ കുറ്റ ജോലികള്‍ക്ക് സര്‍ക്കാരിനു കീഴില്‍ കമ്പനി രൂപീകരിക്കും: സഊദി തൊഴില്‍ മന്ത്രി

Published

|

Last Updated

ദമ്മാം: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മെയിന്റെന്‍സ് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നതിനു സര്‍ക്കാരിനു കീഴില്‍ പുതിയ കമ്പനി രൂപീകരിക്കുമെന്ന് സൗദി തൊഴില്‍,സാമുഹ്യക്ഷേമ മന്ത്രി അഹമ്മദ് അല്‍ രാജിഹ് അറിയിച്ചു. അറ്റ കുറ്റ ജോലികളില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കി കൊണ്ടിരിക്കുയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ സ്വകാര്യ കമ്പനികളാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അറ്റ കുറ്റ ജോലികള്‍ക്ക് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക, കരാര്‍ ജോലികളുടെ നിലവാരം വര്‍ധിപ്പിക്കല്‍, സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കല്‍ തുടങ്ങിയവയാണ് കമ്പനി രൂപീകരിക്കല്‍ കൊണ്ട ലക്ഷ്യമിടുന്നത്.

Latest