മലപ്പുറത്ത് മൂന്ന് ഗവ. കോളജുകളില്‍ ആറ് പിജി കോഴ്‌സുകള്‍ അനുവദിച്ചു

Posted on: October 6, 2018 8:05 pm | Last updated: October 6, 2018 at 8:05 pm

മലപ്പുറം: മലപ്പുറം, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി ഗവ: കോളജുകളില്‍ രണ്ട് പി.ജി കോഴ്‌സുകള്‍ വീതം അനുവദിച്ചു.
പെരിന്തല്‍മണ്ണ പി ടി എം ഗവ. കോളജില്‍ എം എസ് സി ഫിസിക്‌സ്, ബി എസ് സി കെമിസ്ട്രി. കൊണ്ടോട്ടി ഗവ കോളജില്‍ എം എ ഇംഗ്ലീഷ്, എം എസ് സി മാത്തമാറ്റിക്‌സ്. മലപ്പുറം ഗവ. കോളജില്‍ എം എ ഹിസ്റ്ററി, എം എസ് സി ഫിസിക്‌സ് എന്നീ കോഴ്‌സുകളാണ് അനുവദിച്ചത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. ഏതു കാര്യങ്ങള്‍ക്കായാലും ഒരു ഗര്‍ഭ കാലാവധി സ്വാഭാവികമാണെന്നും ഒരു പ്രഖ്യാപനം യാഥാര്‍ത്ഥ്യമാവാന്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും അവയെല്ലാം കടന്നാണ് ഇപ്പോള്‍ കോഴ്‌സുകള്‍ വരുന്നതെന്ന് മന്ത്രി അറിയിച്ചു.