കോംഗോയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര്‍ മരിച്ചു; നൂറ് പേര്‍ക്ക് പൊള്ളലേറ്റു

Posted on: October 6, 2018 7:37 pm | Last updated: October 6, 2018 at 10:01 pm

കിന്‍ഷാസ: കോംഗോയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര്‍ മരിച്ചു. നൂറ് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. തലസ്ഥാനമായ കിന്‍ഷാസയില്‍നിന്ന് 130 കിലോമീറ്റര്‍ അകലെ എംബുത്തയിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

തുടര്‍ച്ചയായ ആഭ്യന്തര യുദ്ധങ്ങളെ തുടര്‍ന്ന് കോംഗോയിലെ റോഡുകളെല്ലാം തകര്‍ന്നിരിക്കുകയാണ്. 2010ല്‍ കോംഗോയില്‍ ഇന്ധനവാഹനം മറിച്ച് പൊട്ടിത്തെറിച്ച് 230 പേര്‍ മരിച്ചിരുന്നു.

പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കും അപകടസ്ഥലത്തും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് കോംഗോ സെന്‍ട്രല്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു.