വീണ്ടും ബാര്‍ കോഴക്കേസ്; മാണിക്കെതിരായ തുടരന്വേഷണത്തിന് ബിജു രമേശ് അപേക്ഷ നല്‍കി

Posted on: October 6, 2018 1:56 pm | Last updated: October 6, 2018 at 3:36 pm

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണത്തിന് അനുമതി തേടി ബിജു രമേശ് ഗവര്‍ണര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും അപേക്ഷ നല്‍കി. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് കെഎം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നതിന് തെളിവില്ലെന്ന വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി പുനരന്വേഷണത്തിന് അനുമതി വാങ്ങണമെന്ന് ഉത്തരവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശ് തുടരന്വേഷണത്തിന് അനുമതിക്കായി അപേക്ഷിച്ചത്. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ സാഹചര്യത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിടുകയോ അല്ലങ്കില്‍ ഉള്ള തെളിവുകള്‍ വെച്ച് കേസെടുക്കുകയോ വേണമെന്ന്് ആരോപണം ഉന്നയിച്ച ബിജു രമേശിനൊപ്പം വിഎസ് അച്യുതാനന്ദന്‍, എ വിജയരാഘവന്‍, വി മുരളീധരന്‍ എംപി എന്നിവര്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.