തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ അനധിക്യതമായി ജോലിക്ക് ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചുവിട്ടു. കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമടക്കമുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ദീര്‍ഘകാലമായി ജോലിക്കെത്താത്തവരെയാണ് പിരിച്ചുവിട്ടതെന്ന് കെഎസ്ആര്‍ടിസ് എംഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.അനധിക്യതമായി ജോലിക്ക് ഹാജരാകാത്തവരോട് ജോലിയില്‍ പ്രവേശിക്കുവാനും അല്ലാത്ത പക്ഷം പിരിച്ചുവിടുമെന്നും അറിയിച്ചിരുന്നതായി മാനേജ്‌മെന്റ് പറഞ്ഞു.
ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത 304 ഡ്രൈവര്‍മാര്‍, 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ജോലിക്ക് ഹാജരാകാതിരിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ അവധിയെടുത്തവരെ പിരിച്ചു വിടാനും നടപടി ആരംഭിച്ചിട്ടുണ്ട്.